g

കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്റെ പേരിൽ ബിഷപ്പ് ഹൗസിലേക്ക് ഭീഷണിക്കത്ത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഒഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലാണ് ഭീഷണി സന്ദേശം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഹിജാബ് വിഷയം ടെസ്റ്റ് ഡോസാണെന്നും കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബാങ്ക് വിളിക്കാനുള്ള അനുവാദം വേണമെന്നും കത്തിലുണ്ട്. പി.എഫ്.ഐയെ നിരോധിച്ചതിനെക്കുറിച്ചും ആർ.എസ്.എസ്- ബി.ജെ.പി സംഘടനകളെക്കുറിച്ചും കേരളത്തിലെ ചില ക്രിസ്ത്യൻ ആരാധനാലയങ്ങളെക്കുറിച്ചും വിവാദ പരാമർശങ്ങൾ കത്തിലുണ്ടെന്നാണ് വിവരം.

ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ ഓസ്‌ട്രേലിയൻ പര്യടനത്തിലാണ്. ബിഷപ്പിന്റെ ഓഫീസ് കത്ത് താമരശ്ശേരി പൊലീസിന് കൈമാറി.