news-
കുന്നുമ്മലിൽ യു.ഡി.എഫിൻ്റെ

കക്കട്ടിൽ: കുന്നുമ്മൽ പഞ്ചായത്തിലെ വികസനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് ആഭിമുഖ്യത്തിൽ നടത്തിയ കുറ്റപത്ര വിചാരണ യാത്ര കക്കട്ടിൽ സമാപിച്ചു. സമാപന സമ്മേളനം മുൻ യൂത്ത് കോൺഗ്രസ് സ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു . മുൻ എം.എൽ.എ പാറക്കൽ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. എ.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി എം. ചന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഫിയാൻ, ജില്ലാ കോൺഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, ജാഥാ ഡയറക്ടർ സി.വി. അഷറഫ്, കോ ഓർഡിനേറ്റർ പി.പി. അശോകൻ , കെ.കെ. രാജൻ, എ.പി കുഞ്ഞബ്ദുള്ള, വി.വി. വിനോദൻ, വനജ ഒ, നസീറ ബഷീർ എന്നിവർ പ്രസംഗിച്ചു.