img20251102
ലൈബ്രറിക്കുള്ള പുസ്തകങ്ങൾ അരിയിൽ അലവി കൈമാറുന്നു

കൊടിയത്തൂർ: സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയ്ക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പുസ്തകങ്ങൾ നൽകി. പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. സുഹ്റ വെള്ളങ്ങോട്ട് അദ്ധ്യക്ഷത വഹിച്ചു. ഫസൽ കൊടിയത്തൂർ, എം. അഹമ്മദ് കുട്ടി മദനി, പി. അബ്ദുറഹിമാൻ, പി പി ഉണ്ണികമ്മു, റഷീദ് ചേപ്പാലി, ദാസൻ കൊടിയത്തൂർ , കാരാട്ട് മുഹമ്മദ് , കെ. അഹമ്മദ്,കെ കാദർ , പി.പി ജുറൈന, സി പി സാജിത, ഫാത്തിമ കെ പി, ഹസ്ന ജാസ്മിൻ, സുഹൈല സി പി തുടങ്ങിയവർ പ്രസംഗിച്ചു. വായന മത്സരത്തിൽ വിജയികളായ സന ബഷീർ, പി. നഷ്‌വ, ജുമൈല കണിയാത്ത്, ശരീഫ കൊയപ്പത്തൊടി, ഫൗസിയ അബ്ദുല്ല എന്നിവരെ അനുമോദിച്ചു.