വടകര: ദേശീയപാതയിൽ മുക്കാളി ടൗണിലെ അടിപ്പാത കെ.കെ രമ എം.എൽ.എ നാടിനായി സമർപ്പിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ജനകിയ സമിതി കൺവീനർ കെ പി ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല.പഞ്ചായത്ത് അംഗം നിഷ പി പി , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി കെ പ്രീത, റീന രയരോത്ത്, എം പ്രമോദ് , കെ കെ സാവിത്രി, എ.ടി ശ്രീധരൻ, കെ. പി വിജയൻ, പി.പി ശ്രീധരൻ ,ഹാരിസ് മുക്കാളി, പി എം അശോകൻ,പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ , പി നിജിൻ ലാൽ , ഷംസീർ ചോമ്പാല ,പുരുഷു രാമത്ത് ,പി.കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.