1
പി.പി.വിമല ടീച്ചര്‍

വടകര: സി.പി.ഐ നേതാവും വടകര മുനിസിപ്പൽ മുൻ വൈസ് ചെയർപേഴ്സണുമായിരുന്ന പി.പി.വിമല (74) നിര്യാതനായി. കോട്ടയ്ക്കൽ കുഞ്ഞാലിമരക്കാർ ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്നു. സി.പി.ഐ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗം, വടകര മണ്ഡലം കമ്മിറ്റി അംഗം, മഹിളാസംഘം ദേശീയ കൗൺസിൽ അംഗം, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, എ.കെ.എസ്ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് വടകര മേഖല ഭാരവാഹി എന്നീ ചുമതലകൾ വഹിച്ചിരുന്നു. ആദ്യ ജില്ലാ കൗൺസിലിൽ വില്യാപ്പള്ളി ഡിവിഷനെ പ്രതിനിധീകരിച്ചു. രണ്ടുതവണ വടകര നഗരസഭ അംഗമായിരുന്നു. മലബാർ ദേവസ്വം ബോർഡ് അംഗമായിരുന്നിട്ടുണ്ട്. ഭർത്താവ്: പരേതനായ രാജൻ. മകൻ: പ്രവീൺ (ജനയുഗം). മരുമകൾ: നിഷ (വടകര മുനിസിപ്പൽ കൗൺസിലർ). ഹോദരങ്ങൾ: പി.പി.വിജയൻ (വിമുക്തഭടൻ), പി.പി.രാജൻ (റിട്ട. ഇൻകം ടാക്സ് ഓഫീസ്), പരേതരായ പി.പി.രാജൻ, പി.പി.ജയദാസൻ.