news-
കുടുംബശ്രീ ഗവേണിംങ്ങ് ബോർഡ് അംഗം കെ.കെ.ലതിക ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് വനിതാ വികസന കോർപ്പറേഷൻ മുഖേന അനുവദിച്ച മൂന്നു കോടി രൂപയുടെ വായ്പ വിതരണം കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. കേരള വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി മുഖ്യാതിഥിയായി. വനിതാ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ ഫൈസൽ മുനീർ. കെ പദ്ധതി വിശദീകരിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി. കെ റീത്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.വിജിലേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സജിത, റീന സുരേഷ്, വാർഡ് മെമ്പർമാരായ ഷിബിൻ, രതീഷ്, ഷിനു, വനജ ഒതയോത്ത്,നസീറ, റിൻസി, സി.ഡി. എസ് വൈസ് ചെയർപേഴ്സൺ കെ.സവിത എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർ പേഴ്സൺ മിനി.കെ സ്വാഗതവും മെമ്പർ സെക്രട്ടറി കെ. പ്രകാശ് നന്ദിയും പറഞ്ഞു.