news-
പടം :ഇ.കെ.വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മരുതോങ്കര: ജില്ല പഞ്ചായത്തും വനംവകുപ്പും ജൈവ വൈവിദ്ധ്യ ബോർഡും സംയുക്തമായി ജാനകിക്കാട്ടിൽ ജൈവ വൈവിദ്ധ്യ സർവേ നടത്തി. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ഗവാസ്, സോഷ്യൽ ഫോറസ്ട്രി ചീഫ് കൺസർവേറ്റർ ആർ കീർത്തി, കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആഷിഖ് അലി, അസി. ഫോറസ്റ്റ് കൺസർവേറ്റർമാരായ ഇംത്യാസ്, കെ. നീതു എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഡോ.കെ.പി മഞ്ജു പദ്ധതി വിശദീകരിച്ചു. സസ്യ ശാസ്ത്രജ്ഞൻ ഡോ.പി.ദിലീപ്, രാജേഷ്, സുധീഷ് എന്നിവർ ക്ലാസെടുത്തു.