ldf
എൽ.ഡി.എഫ്

മേപ്പയ്യൂർ: എൽ.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന മുന്നേറ്റ ജാഥ തുടങ്ങി. ആ‌ർ.ശശി ഉദ്ഘാടനം ചെയ്തു. ഒ.കെ അനിൽ അദ്ധ്യക്ഷത വഹിച്ചു. ജാഥ ലീഡർ കെ.ടി.രാജൻ, ഡപ്യൂട്ടി ലീഡർ നിഷാദ് പൊന്നങ്കണ്ടി, ബാബു കൊളക്കണ്ടി, മേലാട്ട് നാരായണൻ,കെ.രാജിവൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ ലോഹ്യ, ഷൈജു വെള്ളിലോട്ട് എന്നിവർ പ്രസംഗിച്ചു. എൻ ലിജീഷ് സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം ജാഥ മഞ്ഞക്കുളം പ്രതീക്ഷ നഗറിൽ സമാപിച്ചു. എൽ.ഡി.എഫ് ജില്ലാകൺവീനർ മുക്കംമുഹമ്മദ് പ്രസംഗിച്ചു. എം.കെ കേളപ്പൻ അദ്ധ്യക്ഷത വഹിച്ചു. പി.പ്രകാശൻ സ്വാഗതം പറഞ്ഞു. ജാഥ ഇന്ന് കീഴ്പ്പയ്യൂർ മണപ്പുറം മുക്കിൽ സമാപിക്കും. ആർ.ജെ.ഡി നേതാവ് ഇ.പി.ദാമോദരൻ പ്രസംഗിക്കും.