2
പടം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കുന്നു.

നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഇ.കെ.വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ. കെ.ഇന്ദിര, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. ജ്യോതിലക്ഷ്മി, എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ജിമേഷ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ വി.എം. സുമേഷ്, എ. മോഹൻദാസ്, ശ്രീജിത്ത് മുടപ്പിലായി, വത്സരാജ് മണലാട്ട്, കരിമ്പിൽ ദിവാകരൻ, കെ.ജി. ലത്തീഫ്, രവി വെള്ളൂർ എന്നിവർ പ്രസംഗിച്ചു. ഇ.കെ.വിജയൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് പുതിയ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിർമ്മിച്ചത്.