maram
മാനന്തവാടി താലൂക്കാഫീസിന് പുറകിലായി മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിനായി മുറിച്ചിട്ട മരങ്ങൾ

മാനന്തവാടി: താലൂക്കാഫീസിന് പുറകിലായി മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിനായി മുറിച്ചിട്ട ലക്ഷക്കണക്കിനു രൂപയുടെ മരങ്ങൾ നശിക്കുന്നു. 20 അടിയിലധികം വണ്ണമുള്ള ആഞ്ഞിലി ഉൾപ്പടെയുള്ള വൻമരങ്ങളാണ് മണ്ണിനടിയിലായിരിക്കുന്നത്. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് കൂട്ടിയിട്ടിരിക്കുന്നതിനാൽ തന്നെ
ഒരു മഴ പെയ്താൽ മണ്ണ് പൊലീസ് സ്റ്റേഷൻ റോഡിലെക്കെത്തുന്നത് കാൽനടയാത്ര പോലും ദുഷ്‌ക്കരമാക്കി മാറ്റും. സർക്കാർ ഭൂമിയിലുള്ള മരങ്ങൾ മുറിച്ചപ്പോൾ തന്നെ വൻമരക്കഷണങ്ങളും വിറകും വേറെ വേറെ ശേഖരിച്ച് വനംവകുപ്പിന്റെ സഹകരണത്തോടെ ലേലം ചെയ്ത് വില്പന നടത്തിയിരുന്നുവെങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഒഴിവാക്കാമായിരുന്നു. ഇങ്ങനെ പൊതുമുതൽ നശിപ്പിക്കുന്നത് തികഞ്ഞ അനാസ്ഥയും കൃത്യനിർവ്വഹണത്തിലെ വീഴ്ചയുമാണെന്നാണ് ആരോപണം ഉയരുന്നത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അടിസ്ഥാനവസ്തുതകൾ പോലും പാലിക്കാതെയുള്ള നിർമ്മാണ പ്രവർത്തനമാണ് നടക്കുന്നത്. ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് വീഴ്ചകൾ പരിഹരിക്കണമെന്നാണ് ആവശ്യം.

മാനന്തവാടി താലൂക്കാഫീസിന് പുറകിലായി മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിനായി മുറിച്ചിട്ട മരങ്ങൾ