കായക്കൊടി: കായക്കൊടി പഞ്ചായത്തിലെ കണയംകോട് വാർഡിൽ ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വയോജന പാർക്ക് നാടിന് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.എം യശോദ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സരിത മുരളി, സി.കെ ഷൈമ, അമ്മദ് കുമ്പളംകണ്ടി, എം.ടി കുഞ്ഞബ്ദുള്ള, എം.കെ ശശി, പി.പി സനീഷ്, കെ.കെ സത്യൻ, ഇ.കെ പോക്കർ, യു.വി കുമാരൻ, ഗിരീഷ് ടി ടി, നാണു, ബിജു കായക്കൊടി എന്നിവർ പ്രസംഗിച്ചു. വാർഡ് അംഗം കെ ശോഭ സ്വാഗതവും പി രാജീവൻ നന്ദിയും പറഞ്ഞു.