
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികളുടെ സിനിമകൾ പരിഗണിക്കാതിരുന്നത് പുരസ്‌കാരം നൽകാനുള്ള ക്രിയേറ്റിവിറ്റിയില്ലാത്തതിനാലെന്ന് മന്ത്രി സജി ചെറിയാൻ. അടുത്ത വർഷം കുട്ടികളുടെ സിനിമയ്ക്ക് അവാർഡ് നൽകുമെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് മറുപടി പറഞ്ഞു. കുട്ടികളുടെ നാല് സിനിമകൾ പരിഗണിച്ചിരുന്നതിൽ രണ്ട് ചിത്രങ്ങൾ അന്തിമ ലിസ്റ്റിൽ വന്നു. പക്ഷെ പുരസ്കാരം കൊടുക്കാൻ പറ്റിയ സിനിമകളായിരുന്നില്ല. സിനിമാ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കുട്ടികളുടെ സിനിമയുടെ പ്രശ്നം ചർച്ച ചെയ്യും.