കോഴിക്കോട്: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ ജീവനക്കാർക്ക് 'ഒന്നിക്കാം ലഹരിക്കെതിരെ' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. താലൂക്ക് കോൺഫറൻസ് ഹാളിൽ എ.ഡി.എം സി മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ജോ.എക്സൈസ് കമ്മിഷണർ എം സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജു, കോഴിക്കോട് താലൂക്ക് തഹസിൽദാർ എം.എം പ്രേംലാൽ, ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ, വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി.വി ജിതേഷ്, കെ രാജേഷ്, കെ ദിനേശൻ, വി.പി സുജേഷ്, എൻ വിനായക് എന്നിവർ പ്രസംഗിച്ചു. ബീച്ച് ഹോസ്പിറ്റൽ സൈക്യാട്രിസ്റ്റ് വാനതി സുബ്രഹ്‌മണ്യം ക്ലാസെടുത്തു.