d

കോഴിക്കോട്: ഫിഷറീസ് മേഖലയിലെ വികസനത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഫിഷറീസ് മേഖലയിൽ വലിയ വികസനങ്ങളാണ് സംസ്ഥാനത്തുണ്ടാവുന്നതെന്നും ഇക്കാര്യത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലുള്ള ടീമിനെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ ന്യൂ സെൻട്രൽ മാർക്കറ്റ് ശിലാസ്ഥാപന ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാരിന്റെ മത്സ്യബന്ധന മേഖലയിലെ പദ്ധതികൾ ഉപയോഗപ്പെടുത്തുന്നതിൽ കേരളം മാതൃകയാണ്. ഫിഷറീസ് മേഖലയ്ക്കായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയിൽ ഉൾപ്പെടുത്തി 1347.5 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വലിയ സംസ്ഥാനമായ തമിഴ്നാടിനേക്കാൾ കൂടുതൽ ഫണ്ട് ചെലവഴിക്കാൻ കേരളത്തിന് കഴിഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു.