കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് ഹാപ്പിനസ് സെന്റർ തുറന്നു. ഗ്രാമപഞ്ചായത്ത് മുൻ അംഗം അരിയിൽ മൊയ്തീൻ ഹാജിയുടെ കുടുംബത്തിന്റെ സ്പോൺസർഷിപ്പിലാണ് ഹാപ്പിനസ് സെന്റർ യാഥാർത്ഥ്യമായത്. ഉപയോഗശൂന്യമായി കിടന്ന പഴയ ബസ് സ്റ്റോപ്പ് കെട്ടിടം നവീകരിച്ച് ഹാപ്പിനസ് സെന്ററാക്കുകയായിരുന്നു. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. വി. അനിൽകുമാർ, ബാബു നെല്ലുളി, ചന്ദ്രൻ തിരുവലത്ത്, ഷിയോലാൽ, യു.സി പ്രീതി, ശബ്ന റഷീദ്, അരിയിൽ മൊയ്തീൻ ഹാജി, ഖാലിദ് കിളിമുണ്ട, ടി.പി സുരേഷ്, ജനാർദ്ദനൻ കളരിക്കണ്ടി, എം.എം സുധീഷ്, ബഷീർ പുതുക്കുടി, പി കോയ,നടൻ വിജയൻ കാരന്തൂർ എന്നിവർ പ്രസംഗിച്ചു.