kunnamanagalamnews
ചാത്തമഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ഒ.പി കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിക്കുന്നു

ചാത്തമംഗലം:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച ഒ.പി കെട്ടിടത്തിന്റെയും ചൂലൂർ ജനകീയാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. ഡോ. സി.കെ ഷാജി, എം സുഷമ, എൻ ഷിയോലാൽ, പി ശിവദാസൻ നായർ, വി.പി.എ സിദ്ദീഖ്, എം.ടി പുഷ്പ, റീന മാണ്ടിക്കാവിൽ, എം.കെ വിദ്യുത‌്ലത, ഡോ. അഖിലേഷ് കുമാർ, ഡോ. ടി.ഒ മായ, ഡോ. സ്മിത എ റഹ്മാൻ, ഷാജു കുനിയിൽ, ചൂലൂർ നാരായണൻ, ടി.കെ സുധാകരൻ, കൽപള്ളി നാരായണൻ നമ്പൂതിരി, അഹമ്മദ് കുട്ടി അരയങ്കോട്, അബൂബക്കർ നെച്ചൂളി, ഗോപാലകൃഷ്ണൻ ചൂലൂർ, ബാലകൃഷ്ണൻ കൊയിലേരി, ടി.കെ നാസർ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി.വി ചിത്ര സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.എം പ്രമോദ് നന്ദിയും പറഞ്ഞു.