img20251104
ഇ.രാജഗോപാലൻ

മുക്കം: മുൻ താമരശ്ശേരി ജില്ലവിദ്യാഭ്യാസ ഓഫീസർ കല്ലുരുട്ടി പനോളിയിൽ ഇ. രാജഗോപാലൻ (68) നിര്യാതനായി. സാക്ഷരത പ്രവർത്തനത്തിൽ അസിസ്റ്റന്റ് കോ ഓർഡിനേറ്ററായും സർവശിക്ഷ അഭിയാൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ആർഇസി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ, മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വൈത്തിരി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ, കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ, അരീക്കോട് ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മീര. മക്കൾ: നിധിൻ രാജ് (അസി.മാനേജർ പി കെ സ്റ്റീൽസ് കോഴിക്കോട്), നിഖിൽ രാജ് (കനറ ബാങ്ക് ബെല്ലാരി, കർണാടക). മരുമക്കൾ: ശ്യാമ , അനഘ. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.