ചാത്തമംഗലം: ദയാപുരം റസിഡൻഷ്യൽ സ്‌കൂൾ ഡിജിറ്റൽ ഫെസ്റ്റിന്റെ എട്ടാമത് എഡിഷൻ ജില്ലാ അസി.കളക്ടർ എസ് മോഹനപ്രിയ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ എൽ.കെ.ജി മുതൽ പ്ലസ് ടു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച വർക്കിംഗ് മോഡലുകൾ, റോബോട്ടിക്സ്, ഐ.ഒ.ടി, വെബ്‌സൈറ്റുകൾ, അനിമേഷനുകൾ, ഗെയിമുകൾ, മൊബൈൽ ആപ്പുകൾ, ടെക് ടോക് തുടങ്ങിയവ ഫെസ്റ്റിൽ അവതരിപ്പിച്ചു. ദയാപുരം ട്രസ്റ്റ് ചെയർമാൻ കെ. കുഞ്ഞലവി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. ജ്യോതി ആമുഖപ്രഭാഷണം നടത്തി.അദ്ധ്യാപകരായ വി. പ്രജുൻ, പി.എം ശാലിനി, വി. ഫിദ, റിൻഷിദ സിറിൻ, എം.അർച്ചന, ബി.മുർഷിദ എന്നിവർ നേതൃത്വം നൽകി. ഇമാൻ ഷമീർ സ്വാഗതവും റുഷ്ദ ഹമീദ് നന്ദിയും പറഞ്ഞു.