കടലുണ്ടി: ചാലിയം ഗവ. എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എൻ. ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തിയത്. കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ശിവദാസൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ബിന്ദു പച്ചാട്ട്, മുരളി മുണ്ടേങ്ങാട്ട്, ടി.സുഷമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലുബൈന ബഷീർ, പ്രധാനാദ്ധ്യാപിക കെ.എൻ. ആശാരേഖ, പി.ടി.എ. പ്രസിഡന്റ് ഷറഫുദ്ദീൻ കെ. എസ്.എസ് തുടങ്ങിയവർ പ്രസംഗിച്ചു. എൽ.എസ്.എസ് നേടിയ കുട്ടികൾക്ക് മന്ത്രി ഉപഹാരം നൽകി.