photo
ഉള്ളിയേരി ആയുർവേദ ഡിസ്പൻസറി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഉള്ളിയേരി: നവീകരിച്ച ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി കെട്ടിടം വനംമന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഗുണമേന്മയ്ക്കുള്ള എൻ.എ.ബി.എച്ച് അംഗീകാരം നേടിയതിൽ ജീവനക്കാരെ മന്ത്രി അനുമോദിച്ചു. കക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഡിസ്‌പെൻസറി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ചത്. കെ.എം സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഔഷധ സസ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത, വൈസ് പ്രസിഡന്റ് എം. ബാലരാമൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ആലങ്കോട് സുരേഷ് ബാബു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ. ടി. സുകുമാരൻ, ചന്ദ്രിക പൂമഠത്തിൽ, മെഡിക്കൽ ഓഫീസർ ഡോ. വി. സിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.