
നഗരങ്ങളുടെ അഴുക്കകറ്റാൻ വിയർപ്പൊഴുക്കി പണിചെയ്യുന്നവരാണ് ഹരിത കർമ സേനക്കാർ. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഹരിത സംഗമത്തിൽ പുതിയ കാലത്തിന്റെ റാമ്പിൽ അവരും ചുവടുവെച്ചു. കോഴിക്കോട് കോർപറേഷൻ കണ്ടംകുളം ജൂബിലി ഹാളിലായിരുന്നു ഇന്നലെ ഈ വേറിട്ട റാമ്പ് വാക്ക്.