മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വാളാട് എടത്തന ഗവ. ട്രൈബൽ സ്‌കൂളിൽ നിർമിച്ച ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ടോയ്ലറ്റ് സമുച്ചയം നിർമ്മിച്ചത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്സി ഷാജു അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ബി. അബ്ദുൽ ജലീൽ, സ്‌കൂൾ പ്രധാനാദ്ധ്യാപിക സജന കുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാട്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം പുഷ്പ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.