s

പേരാമ്പ്ര: കുട്ടികൾ കളിക്കുന്നതിനിടെ കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്ക് അപകടകരമായ രീതിയിൽ കാർ ഓടിച്ചു കയറ്റിയ സംഭവത്തിൽ 15കാരനായ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സ്കൂൾ വിദ്യാർത്ഥികൾ കളിക്കുന്നതിനിടെ കാർ അശ്രദ്ധമായും അപകടകരമായും ഓടിച്ചുകയറ്റി അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് 15 കാരനെ കണ്ടെത്തിയത്.