ബേപ്പൂർ: മാറാട് കിൻഫ്രാ മറൈൻ പാർക്കിന്റെ ഭൂമി ഇടപാടിൽ കോടികളുടെ തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ സെക്രട്ടറി കെ ടി വിബിൻ പറഞ്ഞു. മാറാട് 50 വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. വാർഡ് കൺവീനർ രനിത്ത് പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഷൈമ പൊന്നത്ത് മുഖ്യപ്രഭാഷണം നടത്തി. അഖിൽ പ്രസാദ് പി.കെ, ഉദയഭാനു എ, കിരൺ എ, ജിതേഷ് പി.കെ, ദീപ്തി മഹേഷ് കെ, മുരളി കെ, സുധീഷ് പെരിയമ്പ്ര, പ്രസാദ് പാറ്റയിൽ, അനൂപ് എം, ജിജിഷ അമർനാഥ് കെ പ്രസംഗിച്ചു.