കോഴിക്കോട്: കാക്കൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ പകൽവീട് വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അദ്ധ്യക്ഷനായി. കാക്കൂർ പുന്നശ്ശേരിയിൽ 32 ലക്ഷം രൂപ ചെലവഴിച്ചാണ് വയോജനങ്ങൾക്കായി പകൽവീട് നിർമിച്ചത്. 22 ലക്ഷം രൂപ ഗ്രാമപഞ്ചായത്തും 10 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തുമാണ് വകയിരുത്തിയത്. ഭക്ഷണത്തിനും വിനോദത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഐ.പി രാജേഷ്, കെ മോഹനൻ, എം നിഷ, അബ്ദുൽ ഗഫൂർ, ശൈലേഷ്, ജൂന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രസംഗിച്ചു. ചൂരംകൊള്ളിൽ ഗീതയുടെ സ്മരണക്കായി കുടുംബം നൽകിയ ആറ് സെന്റ് സ്ഥലത്താണ് പകൽവീട് നിർമിച്ചത്.