ബേപ്പൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഏജൻസിയെ ഭയപ്പെടുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം മേഖലയിൽ വൻ പരാജയമാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിൽ സി.പി.എം, ബി.ജെ.പി കൂട്ടുകെട്ടാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ബേപ്പൂർ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കൺവീനർ എം മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. ടി. അബ്ദുൾ ഗഫൂർ, രാജീവ് തിരുവച്ചിറ, സനൂജ് കുരുവട്ടൂർ, ഷെഫീക്ക് അരക്കിണർ, ജബ്ബാർ, സി.എ.സെഡ് അസീസ്, എം ഷെറി, ജസീം അലി, ആഷിക്ക് പിലിക്കൽ, വിനോദ് മേക്കോത്ത് പ്രസംഗിച്ചു.