yathra
കർണാടക സ്വദേശികളായ വിനോദസഞ്ചാരികൾ ട്രാവലറിന് മുകളിൽ കയറിയുള്ള അപകടയാത്ര

മേപ്പാടി: ട്രാവലറിന് മുകളിൽ കയറി കർണാടക സ്വദേശികളായ വിനോദസഞ്ചാരികളാണ് നിയമം ലംഘിച്ച് അപകടയാത്ര നടത്തിയത്. വാഹന യാത്രക്കാർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും നിയമലംഘനത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതൊന്നും വകവയ്ക്കാതെ ഏറെ ദൂരം അപകടയാത്ര തുടരുകയായിരുന്നു. ചൂരൽമല റോഡിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് ട്രാവലറിന് മുകളിൽ കയറി അപകടയാത്ര നടത്തിയത്. തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി വാഹനത്തിനു മുകളിൽ കയറിയവരെ ഇറക്കുകയായിരുന്നു. ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചുവരികയാണ്. നമ്പർ ശേഖരിച്ച് നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.