കോഴിക്കോട്: കൊല്ലം മുഹമ്മദ് റഫി ഫൗണ്ടേഷൻ ഫാമിലി മ്യൂസിക് ക്ലബ് ആൻഡ് ചാരിറ്റബിൾ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന റഫി ഗാനങ്ങളുടെ സംസ്ഥാനതല മത്സരം ഡിസംബർ 21-ന് കൊല്ലം റെഡ്‌ക്രോസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നാം സമ്മാനം 20,000യും 'രാഗസുൽത്താൻ' അവാർഡും രണ്ടാം സമ്മാനം 10,000യും മൂന്നാം സമ്മാനം 5,000യുമാണ്. നാല് മുതൽ 10 വരെ സ്ഥാനക്കാർക്ക് പ്രത്യേക ക്യാഷ് പ്രൈസും പ്രശസ്തിപത്രവുമുണ്ടാകും. സമ്മാനദാനം 2026 ജനുവരി നാലിന് കൊല്ലം നാണി ഹോട്ടലിൽ നടക്കുന്ന വാർഷികാഘോഷ വേളയിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക് 8281212645. വാർത്താസമ്മേളനത്തിൽ ഡോ.ഷിബു ഭാസ്‌ക്കർ, ഡോ.ഡി. സോമൻ, കെ.എസ്. ഉണ്ണി കൃഷ്ണൻ പങ്കെടുത്തു.