k
അരിക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുകുന്ന് സ്മാർട്ട് അങ്കണവാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂ‌ർ: ത്രിതല പഞ്ചായത്ത് 2025 -26 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ അരിക്കുളം ഗ്രാമപഞ്ചായത്തിലെ കോട്ടുകുന്ന് സ്മാർട്ട് അങ്കണവാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. 25 ലക്ഷം രൂപ മതിപ്പു ചെലവിലാണിതിൻെറ നിർമാണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി. ശിവാനന്ദൻ മുഖ്യാതിഥിയായി. കെ.പി രജനി, എം പ്രകാശൻ, എൻ.വി. നജീഷ് കുമാർ, സി.രാധ, എ.കെ അടിയോടി, വി.ബഷീർ, ടി.ടി.ശങ്കരൻ നായർ, സി.വിനോദൻ, വി.എം അർഷാദ്, എം.കെ രാഗീഷ്, അഷറഫ് വള്ളോട്ട്, പി. ദാമോദരൻ, പ്രിയ പ്രസംഗിച്ചു.