lockel

ഫറോക്ക് (കോഴിക്കോട് ): ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 68ാം സംസ്ഥാന സമ്മേളനത്തിന് 'ഐമാക്കോൺ 2025' ഫറോക്ക് മറീന കൺവെൻഷൻ സെന്ററിൽ തുടക്ക​മായി. ​ സി.എം.ഇ സെമിനാർ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് സെക്രട്ടറി ഡോ. പ്രൊഫ. അനീൻ എൻ.കുട്ടി അ​ദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെകട്ടറി ഡോ.കെ.ശശിധരൻ, സംഘാടകസമിതി ചെയർമാൻ ഡോ.വി.ജി. പ്രദീപ്കുമാർ, നോർത്ത് സോൺ വൈസ് പ്രസിഡന്റ് ഡോ.പി.എൻ. അജിത, ഐ.എം.എ-എ.എം.എസ് സംസ്ഥാന ചെയർമാൻ ഡോ.അജിത് ഭാസ്കർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സന്ധ്യ കുറുപ്പ്, സെക്രട്ടറി ഡോ.പി.രഞ്ജിത് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസന്റെ അ​ദ്ധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ഇന്ന് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കും. ഇന്നലെ രാവിലെ രണ്ട് വേദികളിലായി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10ന് സംസ്ഥാന സമ്മേളനം ആരോഗ്യ മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. എം.കെ.രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡോ.ദിലീപ് ഭാനു ഷാലി, ഡോ.ശ്രീവിലാസൻ, ഡോ.ജോസഫ് ബനവൻ, ഡോ.കെ.ശശിധരൻ, ഡോ.എം.എൻ. മേനോൻ, ഡോ.വി.ജി പ്രദീപ് കുമാർ, ഡോ.ശങ്കർ മഹാദേവൻ തുടങ്ങിയവർ പങ്കെടുക്കും.