rubber

കോട്ടയം: റബറിന്റെ താങ്ങുവില ഉയർത്തിയ സംസ്ഥാന സർക്കാരിന്റെ നടപടിയുടെ ആശ്വാസത്തിലാണ് കർഷകർ. താങ്ങുവില സംസ്ഥാന സർക്കാർ 180ൽ നിന്ന് 200 രൂപയിലേക്കാണ് ഉയർത്തിയത്.

വിപണി വില ഏറെക്കാലമായി 180ൽ തുടർന്നതിനാൽ രജിസ്ട്രേഷൻ പുതുക്കാത്തതിനാൽ താങ്ങുവില വർദ്ധനയുടെ പ്രയോജനം നിരവധി കർഷകർക്ക് നഷ്‌ടമായേക്കും. സെപ്തംബർ 30ന് റബർ ഉത്പാദന ഇൻസെന്റീവ് പദ്ധതി രജിസ്ട്രേഷൻ പുതുക്കേണ്ടിയിരുന്നു. പുതിയ രജിസ്ടേഷന് അവസരം വേണമെന്ന് റബർ ഉത്പാദക സംഘങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്കോക്കിൽ ആർ.എസ്.എസ് ഫോർ10 രൂപ ഉയർന്നതോടെ ആഭ്യന്തര വിലയും കൂടി. കിലോയ്ക്ക് മൂന്ന് രൂപ അധികം നൽകിയാണ് വൻകിട വ്യവസായികൾ ഷീറ്റ് വാങ്ങിയത്.

അന്താരാഷ്ട്ര വില(കിലോയ്‌ക്ക്)

ചൈന അവധി വില :179 രൂപ

ടോക്കിയോ -177 രൂപ

ബാങ്കോക്ക് -186 രൂപ

മുന്നേറ്റം തുടർന്ന് കുരുമുളക്

മൂന്നാഴ്ചയ്ക്കിടെ കുരുമുളകിന്റെ വില 15 രൂപ ഉയർന്നു. നവരാത്രി, ദീപാവലി

ഉപഭോഗ ഉണർവിൽ വിലയിൽ മൂന്ന് രൂപയുടെ വർദ്ധനയുണ്ടായി. ബ്രസീലിലെ വില കുറഞ്ഞ കുരുമുളകാണ് ആഭ്യന്തര വിപണിക്ക് ഭീഷണി. ഇറക്കുമതി കുരുമുളക് മൂല്യവർദ്ധിത ഉത്പ്പന്നമാക്കി കയറ്റുമതി ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാത്ത മസാല കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാർ നടപടിയും എടുക്കുന്നില്ല.

##

കയറ്റുമതി നിരക്ക്(ടണ്ണിന്)

ഇന്ത്യ -8200 ഡോളർ

ഇന്തോനേഷ്യ - 7400 ഡോളർ

ശ്രീലങ്ക- 7200 ഡോളർ

വിയറ്റ്നാം -6500 ഡോളർ

ബ്രസീൽ -6300 ഡോളർ