run

കോട്ടയം: സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം ദേശീയ ഏകതാദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ പൊലീസും എസ്.പി.സിയും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉയർത്തി ജില്ലയിലുടനീളം എല്ലാ സ്റ്റേഷൻ പരിധികളിലും നടത്തിയ കൂട്ടയോട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഏറ്റുമാനൂരിൽ നിർവഹിച്ചു. ഏറ്റുമാനൂർ ക്ഷേത്ര മൈതാനിയിൽ തുടങ്ങിയ കൂട്ടയോട്ടം മൂന്നര കിലോമീറ്റർ പിന്നിട്ട് അതിരമ്പുഴ പള്ളി മൈതാനിയിൽ അവസാനിച്ചു. തുടർന്ന് സമാപന ചടങ്ങിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് സന്ദേശം കൈമാറി. ഏറ്റുമാനൂർ എസ്.എച്ച്.ഒ എ അൻസിൽ നന്ദി പറഞ്ഞു.