erumeli

കോട്ടയം : ജില്ലാതല പട്ടയമേളയും എരുമേലി തെക്ക് സ്മാർട്ട് വല്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനിൽ നിർവഹിച്ചു. എരുമേലി അസംപ്ഷൻ ഫൊറോനാപ്പള്ളി ഓഡറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി പുതൂർപള്ളി അബ്ദുൾമജീദും ഭാര്യ ആരിഫാ മജീദും ചേർന്ന് എം.എൽ.എയിൽ നിന്ന് ആദ്യ പട്ടയം ഏറ്റുവാങ്ങി. എ.ഡി.എം. എസ്. ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷ്രഫ് എന്നിവർ പ്രസംഗിച്ചു