fire

പൊൻകുന്നം : കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2 കോടി 40 ലക്ഷം എം.എൽ.എ ഫണ്ട് അനുവദിച്ച് ഉത്തരവായതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ഫയർ സ്റ്റേഷൻ തുടക്കകാലം മുതൽ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ശബരിമല സീസൺ ഉൾപ്പെടെ ഫയർഫോഴ്‌സിന്റെ സേവനം അത്യന്താപേക്ഷിതമായ പ്രദേശമാണ്. സ്വന്തമായി കെട്ടിടം എന്നത് ദീർഘകാല ആവശ്യമായിരുന്നു. കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ മണ്ണാറക്കയം ഭാഗത്ത് റോഡ് നിർമ്മാണത്തിന് ആവശ്യമായ സ്ഥലം ഒഴിവാക്കി ബാക്കി വരുന്ന 17.70 സെന്റ് സ്ഥലമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.