perunal

കോട്ടയം : മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ കൊടിയേറ്റ് നിർവഹിച്ചു. ഫാ.ഏബ്രഹാം ജോർജ് പാറമ്പുഴ കോർ എപ്പിസ്‌ക്കോപ്പാ, ഫാ.അശ്വിൻ ഫെർണാണ്ടസ് എന്നിവർ സന്നിഹിതരായിരുന്നു. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ 7,8 തീയതികളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് സഭാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും, മെത്രാപ്പോലീത്താമാരും നേതൃത്വം നൽകും.