
കോട്ടയം : വൈക്കം നിയോജകമണ്ഡലം തല പട്ടയമേള ഇന്ന് രാവിലെ 9.30 ന് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും.
വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.കെ.ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കളക്ടർ ചേതൻകുമാർ മീണ, എ.ഡി.എം എസ്.ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ഷാഹിന രാമകൃഷ്ണൻ, പാലാ ആർ.ഡി.ഒ കെ.എം. ജോസുകുട്ടി, നഗരസഭാദ്ധ്യക്ഷ പ്രീത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പി.എസ്. പുഷ്പമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും.