കോട്ടയം : പള്ളം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാളെ രാവിലെ 9.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ അങ്കണവാടികൾക്കുമുള്ള റഫ്രിജറേറ്റർ വിതരണപദ്ധതി, സുവനീർ പ്രകാശനം, ഓഡിറ്റോറിയം നാമകരണം, വിജ്ഞാനകേരളം തൊഴിൽ ദാതാക്കൾക്കുള്ള ആദരം എന്നീ പരിപാടികളും മന്ത്രി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ അഡ്വ. ജോബ് മൈക്കിൾ, അഡ്വ. ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വൈസ് പ്രസിഡന്റ് രജനി അനിൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിബു ജോൺ, പി.കെ. വൈശാഖ്, റെജി എം. ഫിലിപ്പോസ് എന്നിവർ പങ്കെടുക്കും.