ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ സൗജന്യ പ്ലാസ്റ്റിക് സർജറി ക്യാമ്പ് മൂന്ന് മുതൽ അഞ്ച് വരെ നടക്കും. കൺസൾട്ടന്റ് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്ര്ര്രകീവ് സർജൻ ഡോ.എസ്.പരിമളദേവി നേതൃത്വം നൽകും. രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 50 പേർക്ക് കൺസൾട്ടേഷൻ സൗജന്യം. ഡോക്ടർ നിർദ്ദേശിക്കുന്നവർക്കായി പ്രൊസീജിയറുകൾക്ക് 15 ശതമാനം ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 0481 272 2100.