കോട്ടയം : സ്ത്രീ സൗഹൃദവും ജനാധിപത്യപരവുമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും ഗാർഹിക അതിക്രമങ്ങൾ പ്രതിരോധിക്കാനുള്ള സാമൂഹിക ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിനായി 'റിഥം: ഹാപ്പി ഫാമിലി' ക്യാമ്പയിനുമായി കുടുംബശ്രീ മിഷൻ ജെൻഡർ വിഭാഗം. ജില്ലാതല ഉദ്ഘാടനം കുമരകം വെള്ളാരപ്പള്ളി പാരിഷ് ഹാളിൽ നാളെ രാവിലെ 10 ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി നിർവഹിക്കും. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിക്കും. ചടങ്ങിന്റെ ഭാഗമായി രാവിലെ 10ന് കുമരകം ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന 'വാക്കത്തൺ 2025' ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും.