കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഭരണഭാഷാവാരാഘോഷത്തിന് തുടക്കമായി. ഭരണഭാഷാ വാരാഘോഷവും മലയാള ദിനാഘോഷവും സിൻഡിക്കേറ്റ് അംഗം ഡോ.എ.എസ് സുമേഷ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ പ്രൊഫ.ഡോ.ബിസ്മി ഗോപാലകൃഷ്ണൻ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരീക്ഷാ കൺട്രോളർ ഡോ.സി.എം ശ്രീജിത്ത് ഭരണഭാഷാ സന്ദേശം നൽകി. ഡോ. എസ്.ഹരികുമാർ, പി.കെ സജീവ്, സലിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.