കോട്ടയം: 2023 ജനുവരി മാസത്തെ ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം അറിയിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുൻപിൽ ക്ഷാമബത്ത ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധയോഗം എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് അനൂപ് പ്രാപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സോജോ തോമസ്, സൻജയ് എസ്.നായർ, അഷറഫ് പറപ്പള്ളി, റോജൻ മാത്യു, കണ്ണൻ ആൻഡ്രൂസ്, പി.എസ് ഷാജിമോൻ, ബിജോ വി.സുഗതൻ, കെ.സി പ്രദീഷ് കുമാർ, പി.ബി ബിജുമോൻ, ജയകുമാർ, എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു. പി.എൻ ചന്ദ്രബാബു, പ്രവീൺ ലാൽ, ഓമനക്കുട്ടൻ, റോബി ഐസക്, ബിന്ദു, രാജേഷ്, ഷാഹുൽ ഹമീദ്, അരുൺ കുമാർ, ജഗദീഷ്, അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.