
കോട്ടയം: ക്ലാസ് മുറികളിൽ വിജ്ഞാനം മാത്രം പോരാ, സർഗാത്മകതയും ആവശ്യമാണെന്ന് എഴുത്തുകാരിയും ബസേലിയസ് കോളേജ് വൈസ് പ്രിൻസിപ്പലുമായ പ്രൊഫ.ഡോ.ജ്യോതിമോൾ. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ബസേലിയസ് കോളേജ് മലയാളവിഭാഗം ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ഏകദിനകല സാഹിത്യശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മലയാളവിഭാഗം മേധാവി ഡോ.തോമസ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഡോ.നിബുലാൽ വെട്ടൂർ, ഡോ.മഞ്ജുഷ വി.പണിക്കർ, ഡോ.നെത്തല്ലൂർ ഹരികൃഷ്ണൻ, സി.എച്ച് ദേവിഭദ്ര, ഡോ.ശരത് പി.നാഥ് എന്നിവർ പങ്കെടുത്തു. 40 വിദ്യാർത്ഥികൾ പങ്കെടുത്തു.