
ചങ്ങനാശേരി : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ (കെ.എസ്.എസ്.പി.എ) ആഭിമുഖ്യത്തിൽ ചങ്ങനാശേരി ട്രഷറിയുടെ മുൻപിൽ ധർണ നടത്തി. പെൻഷൻ ജില്ലാ സെക്രട്ടറി പി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ് അലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. കെ. ദേവകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.ടി തോമസ്, ബേബി ഡാനിയൽ, സുരേഷ് രാജു, ടോമി ജോസഫ്, കെ.എ പാപ്പച്ചൻ, ടി.ആർ പുഷ്പ, ജെയിംസുകുട്ടി ഞാലിയിൽ, പി.പി സേവ്യർ, കെ.ജെ സെബാസ്റ്റ്യൻ, അൻസാരി ബാപ്പു, സന്തോഷ് കുമാർ, കെ.കെ കുഞ്ഞച്ചൻ എന്നിവർ പങ്കെടുത്തു.