കടപ്പൂര്: എസ്.എൻ.ഡി.പി യോഗം 105ാം നമ്പർ കടപ്പൂര് ശാഖാ വാർഷിക പൊതുയോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷാജി കടപ്പൂര് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയൻ കുഴിമുള്ളിൽ, സെക്രട്ടറി രാമചന്ദ്രൻ കാപ്പിലോരം, യൂത്തുമൂവ്‌മെന്റ് പ്രസിഡന്റ് അഭിജിത് സാബു,വനിതാ സംഘം പ്രസിഡന്റ് ലിജി സജി, സെക്രട്ടറി ഹേമരാജു, കുമാരിസംഘം സെക്രട്ടറി ഗൗരി തുടങ്ങിയർ സംസാരിച്ചു.