പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചെറുവള്ള ജനകീയ ആരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 86 ലക്ഷം രൂപ അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. ജനകീയ ആരോഗ്യകേന്ദ്രത്തിന് നിലവാരമുള്ള കെട്ടിടമില്ലാത്തതിനാൽ പ്രൈമറി ഹെൽത്ത് സെന്റർ മുഖേനയുള്ള സേവനങ്ങൾക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെയായിരുന്നു ഇതുവരെ ആശ്രയിച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയും വേഗം നിർമ്മാണം തുടങ്ങുമെന്ന്ചീഫ് വിപ്പ് അറിയിച്ചു.