പാലാ: ബ്ലോക്ക് പഞ്ചായത്ത് കടനാട് പഞ്ചായതുമായി ചേർന്ന് നടപ്പാക്കിയ പറത്താനം കുടിവെള്ളപദ്ധതിയിൽ വൻ അഴിമതി നടന്നു എന്നാരോപിച്ച് ബി.ജെ.പി കടനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മാനത്തൂരിൽ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. ബി.ജെ.പി കടനാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷി അഗസ്റ്റിൻ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പാലാ മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി.ആർ, ന്യൂനപക്ഷമോർച്ച സംസ്ഥാന സമിതിയംഗം റോജൻ ജോർജ്, മഹിളാമോർച്ച പാലാ മണ്ഡലം പ്രസിഡന്റ് പുഷ്പജ പി.ആർ, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജപ്പൻ എൻ.കെ, ന്യൂനപക്ഷമോർച്ച പാലാ മണ്ഡലം പ്രസിഡന്റ് ജെയിംസ് മാത്യു, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് നന്ദകുമാർ പാലക്കുഴ തുടങ്ങിയവർ പ്രസംഗിച്ചു.