nadesan
അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനത്തിനെതിരെ ആൾ ഇന്ത്യാ കോൺഫെഡറേഷൻ ജില്ലാ കമ്മ​റ്റിയുടെ നേതൃത്ത്വത്തിൽ വൈക്കത്തെ ഗാന്ധി പ്രതിമയ്ക്കുമുന്നിൽ നടത്തിയ കരിദിനാചരണവും ധർണ്ണയും സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം ; അതിദരിദ്രരില്ലാത്ത കേരളം എന്ന പ്രഖ്യാപനം സർക്കാരിന്റെ പുതിയ തട്ടിപ്പാണെന്ന് ആൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി/എസ്.ടി ഓർഗനൈസേഷൻ ആരോപിച്ചു. ഇതിന്റെ പ്രഖ്യാപനം കരിദിനമായി ആചരിക്കുവാൻ കോൺഫെഡറേഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കമ്മ​റ്റിയുടെ നേതൃത്ത്വത്തിൽ വൈക്കം ഗാന്ധി പ്രതിമയ്ക്കുമുന്നിൽ നടത്തിയ കരിദിനാചരണവും ധർണ്ണയും സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.നടേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അധ്യഷത വഹിച്ചു, സന്തോഷ് കൊടുങ്ങല്ലൂർ, തിലകമ്മ പ്രേംകുമാർ, ധനഞ്ജയൻ വയലാർ, പി.ആർ.വാസു, സി.എം.ദാസപ്പൻ, കെ.ഓ.രമാകാന്തൻ, അഞ്ജലി ദാസ്, രാധാമണി.​റ്റി.കെ, മാന്നാർ വിജയൻ, കെ.ശിവദാസൻ എന്നിവർ പ്രസംഗിച്ചു.