ചങ്ങനാശേരി: ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ ചരിത്ര ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഐക്യു എസിയുടെയും റിസർച്ച് ഡെവലപ്‌മെന്റ് സെല്ലിന്റെയും സഹാത്തോടെ ഇന്ത്യൻ നോളജ് സിസ്റ്റംസ് ആൻഡ് സസ്‌റ്റൈനബിൾ ഫ്യൂച്ചേഴ്‌സ് പ്രോസ്‌പെക്ട് ആൻഡ് ചലഞ്ചസ് എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. മുംബയ് ഐ.ഐ.ടിയിലെ പ്രൊഫ.ഡോ.കെ.രാമസുബ്രഹ്മണ്യൻ മുഖ്യപ്രഭാഷകനായി. ഡോ. ശ്രീഗണേഷ്, ഡോ.സി സജിന, ഡോ.കെ.പി ഗിരിജ, ഡോ.അജിത് കുമാർ തുടങ്ങിയവർ വിവിധ സെഷൻസ് നയിച്ചു. അദ്ധ്യാപകരും ഗവേഷക വിദ്യാർത്ഥികളുമായ മുപ്പതോളം പേർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.