അയ്മനം: അനിൽ കോനാട്ട് എഴുതിയ ഒരു ഓസ്‌ട്രേലിയൻ കഥ എന്ന നോവൽ പരസ്പരം വായനക്കൂട്ടം ഓൺലൈൻ സമ്മേളനം ചർച്ച ചെയ്തു. ചർച്ചയോടാനുബന്ധിച്ച് കഥയരങ്ങും നടന്നു.
യോഗം പരസ്പരം വായനക്കൂട്ടം സബ് എഡിറ്റർ സുലോചനനന്റെ അ ധ്യക്ഷതയിൽ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് പ്രൊഫസർ ഡോ. ഹരികുമാർ ചെങ്ങമ്പുഴ ഉത്ഘാടനം ചെയ്തു പുസ്തകം അവതരിപ്പിച്ചു. ചർച്ചയിൽ വിഷ്ണു നാരായണൻ, അനിൽകുമാർ കെ.കെ, മഹിളാമണി സുഭാഷ്, ഉഷ സി. നമ്പ്യാർ എന്നിവർ പങ്കെടുത്തു. എഴുത്തുകാരൻ അനിൽ കോനാട്ട് മറുപടി പ്രസംഗം നടത്തി. ചർച്ചക്ക് ശേഷം പ്രശസ്ത സാഹിത്യ പ്രവർത്തകരായ കെ.കെ. പടിഞ്ഞാറെ പുറം, ഉഷ മുരളീധരൻ, ബീന ശ്രീനിലയം, ഷാജിമോൻ ഒളശ്ശ, ജോർജ്ജ് കുട്ടി താവളം, പ്രസന്ന നായർ, ഷീബ രാജശേഖരൻ, ഗീതു കൃഷ്ണ, സുധ അജിത്, സുരേഷ് കാനപ്പിള്ളി, ഇരിങ്ങാലക്കുട ബാബുരാജ്, എൻ സാബു എന്നിവർ പങ്കെടുത്ത കഥ അരങ്ങ് നടന്നു. പരസ്പരം ചീഫ് എഡിറ്റർ ഔസഫ് ചിറ്റക്കാട് നന്ദി പറഞ്ഞു.