വൈക്കം ; പണത്തിന് വേണ്ടി ആദർശങ്ങളും തത്വസംഹതികളും പണയപ്പെടുത്തുന്ന മുഖം നഷ്ടപ്പെട്ട പ്രസ്താനമായി സി. പി. എം മാറിക്കഴിഞ്ഞെന്ന് കെ. പി. സി. സി മെമ്പർ മോഹൻ ഡി ബാബു പറഞ്ഞു. വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പ്രസിഡന്റ് സോണി സണ്ണി നയിച്ച വികസന സന്ദേശയാത്രയുടെ സമാപന സമ്മേളനം പ്രൈവറ്റ് ബസ്സ്സ്റ്റാന്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോണി സണ്ണി അദ്ധ്യഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി. ടി. സുഭാഷ്, എം. ഡി. അനിൽകുമാർ, അബ്ദുൾസലാം റാവുത്തർ, ജോർജ്ജ് പയസ്, റിച്ചി സാം എന്നിവർ പങ്കെടുത്തു.